കോ​ട്ട​പ്പു​ഴ ശു​ചീ​ക​രി​ച്ച് ടി.​കെ. കോ​ള​നി വ​നസം​ര​ക്ഷ​ണ സ​മി​തി

ടി.​കെ. കോ​ള​നി വ​നസം​ര​ക്ഷ​ണ സ​മി​തി കോ​ട്ട​പ്പു​ഴ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശു​ചീ​ക​രി​ക്കു​ന്നു

​പൂ​ക്കോ​ട്ടും​പാ​ടം: ​വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ടി.കെ. കോളനി വനസംരക്ഷണ സമിതിയുടെ (വി.എസ്.എസ്) നേതൃത്വത്തിൽ കോട്ടപ്പുഴയുടെ വിവിധ ഭാഗങ്ങളി ൽ ‘ക്ലീൻ കോട്ടപ്പുഴ ഗ്രീൻ കോട്ടപ്പുഴ’ എന്ന പേരിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണം നടത്തി.​വിനോദസഞ്ചാരികൾ പുഴയോരങ്ങളിൽ തള്ളുന്ന പ്ലാസ്റ്റിക് മാലിമാണ് പ്രധാനമായും ശുചീകരണത്തിലൂടെ ശേഖരിച്ചത്.

വനം വകുപ്പ് ഉദ്യോഗസ്ഥർ, വി.എസ്.എസ് എക്സി ക്യൂട്ടീവ് അംഗങ്ങൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലാണ് കോട്ടപ്പുഴയുടെ വിവിധ കടവുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തത്. ശേഖരിച്ച മാലി ന്യങ്ങൾ പഞ്ചായത്ത് ഹരിത കർമസേനക്ക് കൈമാറി. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ കെ. ബിന്ദു അധ്യക്ഷത വഹിച്ചു. കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ മുബഷിർ, വാർഡ് അംഗം രമ്യ സതീഷ്, വി.എസ്.എസ് സെക്രട്ടറി ജിയേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ വി.കെ. ബാലസുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവർ സംസാരിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥരായ വി.എസ്. അച്യുതൻ, ആർ.എസ്. ശ്രീരാജ്, ഇ.കെ. ജിയേഷ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ​ചക്കിക്കുഴി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ദിവാകരനുണ്ണി സ്വാഗതവും വി.എസ്.എസ് പ്രസിഡന്റ് മോനി നന്ദിയും പറഞ്ഞു.