പ്ര​സ​വ​ചി​കി​ത്സ​യി​ലെ വീ​ഴ്ച; പി​ഴ​യി​ട്ട് ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ന്‍

മ​ല​പ്പു​റം: പ്ര​സ​വ​ചി​കി​ത്സ അ​ലം​ഭാ​വ​ത്തോ​ടെ കൈ​കാ​ര്യം​ചെ​യ്ത​തി​നാ​ൽ യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി​ക്കും ഡോ​ക്ട​ര്‍ക്കു​മെ​തി​രെ ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക​പ​രി​ഹാ​ര ക​മീ​ഷ​ന്‍. എ​ട​പ്പാ​ൾ ഹോ​സ്പി​റ്റ​ലി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​അ​ന​ന്ത നാ​രാ​യ​ണ​ന്‍, എ​ട​പ്പാ​ള്‍ ഹോ​സ്പി​റ്റ​ല്‍ എ​ന്നി​വ​ര്‍ ഒ​റ്റ​ക്കോ കൂ​ട്ടാ​യോ ആ​ശു​പ​ത്രി ചെ​ല​വാ​യി 1,05,616 രൂ​പ​യും ചി​കി​ത്സ​പ്പി​ഴ​വി​ന്റെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി നാ​ല് ല​ക്ഷം രൂ​പ​യും കോ​ട​തി ചെ​ല​വി​ലേ​ക്ക് 50,000 രൂ​പ​യും ന​ല്‍കാ​നാ​ണ് വി​ധി. പൊ​ന്നാ​നി കു​റ്റി​ക്കാ​ട്ടി​ലെ ത​ലാ​പ്പി​ല്‍ ശാ​ലി​നി, അ​മ്മ മി​നി എ​ന്നി​വ​രു​ടെ പ​രാ​തി​യിലാണ് നടപടി.

2021 ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ് ശാ​ലി​നി​യെ എ​ട​പ്പാ​ള്‍ ഹോ​സ്പി​റ്റ​ലി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സാ​ധാ​ര​ണ പ്ര​സ​വ​മാ​യി​രി​ക്കെ പ്ര​സ​വ​സ​മ​യ​ത്ത് അ​പൂ​ർ​വ​മാ​യി ചെ​യ്യു​ന്ന എ​പി​സി​യോ​ട്ട​മി ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​വു​ക​യും അ​മി​ത ര​ക്ത​സ്രാ​വ​മു​ണ്ടാ​വു​ക​യും ചെ​യ്ത് ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​യെ​ന്നാ​ണ് പ​രാ​തി. തു​ന്നി​ക്കെ​ട്ടു​ക​പോ​ലും ചെ​യ്യാ​തെ ശാ​ലി​നി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യാ​യി​രു​ന്നു.

വേ​ദ​ന കൂ​ടി​യ​തോ​ടെ പ​തി​നാ​റാം ദി​വ​സം വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ കാ​ണി​ക്കു​ക​യും ചെ​റി​യ തു​ന്ന​ല്‍ മാ​ത്ര​മി​ട്ട് അ​യ​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​തി​നാ​ലാ​ണ് ശാ​ലി​നി​യെ ര​ക്ഷി​ക്കാ​നാ​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു. ഡോ​ക്ട​റു​ടെ ജോ​ലി എ​ളു​പ്പ​ത്തി​ലാ​ക്കു​ന്ന​തി​നാ​ണ് ശാ​ലി​നി​യെ എ​പി​സി​യോ​ട്ട​മി ചെ​യ്ത​തെ​ന്നും പി.​ജി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത് ന​ട​ത്തി​യ​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

ഒരു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​തെ​യാ​ണ് മെ​ഡി​ക്ക​ല്‍ പ്രോ​ട്ടോ​കോ​ളി​ന് വി​രു​ദ്ധ​മാ​യി എ​പി​സി​യോ​ട്ട​മി ശ​സ്ത്ര​ക്രി​യ ചെ​യ്ത​തെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ജ​ന​റ​ല്‍ സ​ര്‍ജ​നും ഒ​ബ്‌​സ്ട്ര​ഷ്യ​നും ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച ക​മീ​ഷ​ന്‍ മു​മ്പാ​കെ പ​റ​ഞ്ഞു. ക​മീ​ഷ​ന്‍ പ്ര​സി​ഡ​ന്റ് കെ. ​മോ​ഹ​ന്‍ദാ​സ്, അം​ഗ​ങ്ങ​ളാ​യ സി. ​പ്രീ​തി ശി​വ​രാ​മ​ന്‍, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ എ​ന്നി​വ​രാ​ണ് വി​ധി പ​റ​ഞ്ഞ​ത്. പ​രാ​തി​ക്കാ​ര്‍ക്ക് വേ​ണ്ടി അ​ഡ്വ. ജോ​സി ജേ​ക്ക​ബ്, അ​ഡ്വ. മേ​രി ജോ​സ​ഫ് എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.