Sunday, 29 November 2026
The Journal Unfolding The Truth
Latest

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച് മുഷ്ഫിഖുർ റഹീം; അവസാന ടെസ്റ്റ് മത്സരം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റിലെ ഇതിഹാസ താരമായ മുഷ്ഫിഖുർ റഹീം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 22 വർഷം നീളുന്ന രാജ്യാന്തര കരിയറിനാണ് താരം തിരശ്ശീലയിടുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലാണ് അവസാനമായി ഇറങ്ങുക. ധാക്കയിലെ ഷേർ ഇ ബംഗ്ലാ നാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരമായിരിക്കും മുഷ്ഫിഖുറിന്റെ അവസാന രാജ്യാന്തര പോരാട്ടം.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് തമീം ഇഖ്ബാലാണ് ശനിയാഴ്ച വിരമിക്കൽ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ബോർഡ് ഡയറക്ടർമാരുടെ യോഗത്തിനുശേഷം മിർപൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. വിരമിക്കാനുള്ള ആഗ്രഹം മുഷ്ഫിഖുർ നേരത്തേ തന്നെ അറിയിച്ചിരുന്നതായും തമീം വ്യക്തമാക്കി. ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് നേരത്തേ തന്നെ താരം വിരമിച്ചിരുന്നു.

ബംഗ്ലാദേശ് ക്രിക്കറ്റിന് ഏറെ സംഭാവനകൾ നൽകിയ താരത്തിന്റെ വിടവാങ്ങൽ പ്രഖ്യാപനം അർഹിക്കുന്ന പ്രാധാന്യത്തോടെ നടത്തണമെന്നായിരുന്നു തമീമിന്റെ ആഗ്രഹം. എന്നാൽ, തന്റെ വിരമിക്കൽ പ്രഖ്യാപനം തമീം നടത്തണമെന്നായിരുന്നു മുഷ്ഫിഖുറിന്റെ ആവശ്യം.

”ഞങ്ങൾ ഏതാണ്ട് ഒരുമിച്ചാണ് വളർന്നത്. രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള യാത്രയും ഒരേ കാലത്തായിരുന്നു. ഒരുപാട് അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കളിക്കളത്തിലും പുറത്തും ബംഗ്ലാദേശ് ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾ ദീർഘകാലം ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ പാരമ്പര്യം ഇതിനകം ഉറപ്പിക്കപ്പെട്ടതാണ്. തീരുമാനത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ഭാവിജീവിതത്തിന് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു” – തമീം വ്യക്തമാക്കി.

2005ൽ ലോർഡ്‌സിൽ വെച്ചാണ് മുഷ്ഫിഖുർ റഹീം അരങ്ങേറ്റം കുറിച്ചത്. ബംഗ്ലാദേശ് ബാറ്റിങ് നിരയുടെ നട്ടെല്ലായി വളർന്ന അദ്ദേഹം, മൂന്ന് ഫോർമാറ്റുകളിലുമായി 16,000ത്തിലധികം അന്താരാഷ്ട്ര റൺസ് സ്വന്തമാക്കി. ടെസ്റ്റിൽ 7,000 റൺസ് പിന്നിടുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന നേട്ടവും മൂന്ന് ഇരട്ട സെഞ്ച്വറികളും ഉൾപ്പെടെ നിരവധി റെക്കോഡുകൾ സ്വന്തം പേരിലാക്കി.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയായിരുന്നു വിരമിക്കലിനു മുമ്പുള്ള താരത്തിന്റെ അവസാന വിദേശ പര്യടനം. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ഒമ്പത് വിക്കറ്റിന് തോറ്റിരുന്നു. മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിലായി പൂജ്യവും 22 റൺസുമായിരുന്നു മുഷ്ഫിഖുറിന്റെ സമ്പാദ്യം. മത്സരത്തിനിടെ ഗ്രോയിൻ പരിക്കേറ്റതിനെത്തുടർന്ന് രണ്ടാം ടെസ്റ്റിൽനിന്ന് താരത്തിന് പിന്മാറേണ്ടിവന്നു.

ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ തുടങ്ങിയ രാജ്യാന്തര യാത്ര അതേ എതിരാളികൾക്കെതിരെ സ്വന്തം മണ്ണിൽ അവസാനിപ്പിക്കാനാണ് ബംഗ്ലാദേശിന്റെ ഈ മുൻ നായകൻ ഒരുങ്ങുന്നത്.

More from Sports

More →