സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തി; പൊ​ന്നാ​നി​യി​ൽ ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ ടെ​ട്രാ​പോ​ഡ് പ​ദ്ധ​തി വ​രു​ന്നു

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ലെ ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ടെ​ട്രാ​പോ​ഡ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം.

ഏ​ഷ്യ​ൻ ഡ​വ​ല​പ്മെ​ന്റ് ബാ​ങ്കി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ പ​ത്ത് ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ലൊ​ന്നാ​യ പൊ​ന്നാ​നി​യു​ടെ തീ​രം ഓ​രോ ക​ട​ൽ​ക്ഷോ​ഭ​ങ്ങ​ളി​ലും ക​ട​ലെ​ടു​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്വാ​ശ​ത പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ലാ​ണ് ചെ​ല്ലാ​ന​ത്ത് വി​ജ​യം ക​ണ്ട ടെ​ട്രാ​പോ​ഡ് പ​ദ്ധ​തി പൊ​ന്നാ​നി​യി​ലെ​ത്തു​ന്ന​ത്. പൊ​ന്നാ​നി അ​ഴി​മു​ഖം മു​ത​ൽ പെ​രു​മ്പ​ട​പ്പി​ലെ പാ​ല​പ്പെ​ട്ടി വ​രെ​യു​ള്ള പ​തി​നൊ​ന്ന​ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന തീ​ര​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന​ത്. പ​ദ്ധ​തി പ​രി​സ്ഥി​തി​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് വി​ല​യി​രു​ത്തി​യും തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക. ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​ൾ​ട്രാ​ടെ​ക് എ​ൻ​വ​യ​ൺ​മെ​ന്റ് ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ പൊ​ന്നാ​നി തീ​ര​ത്ത് പ​ഠ​നം ന​ട​ത്തി.

തീ​ര​വാ​സി​ക​ളു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി ചേ​ർ​ത്ത് അ​ന്തി​മ ഡി​സൈ​ൻ ത​യാ​റാ​ക്കും. പ​ദ്ധ​തി​ക്കാ​യി എ.​ഡി.​ബി 525 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

70 ശ​ത​മാ​നം ഏ​ഷ്യ​ൻ ഡ​വ​ല​പ്മെ​ന്റ് ബാ​ങ്കും 30 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​റും വ​ഹി​ക്കും. ഗ​വ. മി​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടു​ത്ത ആ​ഴ്ച പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ക​യും സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര ഏ​ജ​ൻ​സി എ​ൻ.​സി.​സി.​ആ​ർ ആ​ണ് സാ​ധ്യ​ത​പ​ഠ​നം ന​ട​ത്തി ഡി​സൈ​ൻ ത​യാ​റാ​ക്കി​യ​ത്. ആ​റ് മീ​റ്റ​ർ ഉ​യ​ര​ത്തി​ലും തു​ട​ക്ക​ത്തി​ലും അ​വ​സാ​നി​ക്കു​ന്നി​ട​ത്തും 36 മീ​റ്റ​ർ വീ​തി​യും ബാ​ക്കി ഭാ​ഗ​ത്ത് 29 മീ​റ്റ​ർ വീ​തി​യി​ലു​മാ​യി നാ​ല് ലെ​യ​റു​ക​ളി​ലാ​യാ​ണ് ഭി​ത്തി നി​ർ​മി​ക്കു​ക.