മലപ്പുറം ജില്ലയിൽ നാളെ സൈറണുകൾ മുഴങ്ങും; ജനങ്ങൾ പരിഭ്രാന്തരാകരുത്; മുന്നറിയിപ്പ് പരീക്ഷണം നടക്കുന്നത് ഈ 8 സ്ഥലങ്ങളിൽ..!

Sirens will sound tomorrow in Malappuram district; People should not panic;

 

സംസ്ഥാന നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (11-06-2024 ചൊവ്വ) നടക്കും. മലപ്പുറം ജില്ലയിലെ 8 സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും നാളെ വൈകീട്ട് നാല് മണിക്കു ശേഷം മുഴങ്ങും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്.

🔰 ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി.
🔰 ജി.എച്ച്.എസ്.എസ്. തൃക്കാവ്
🔰 ജി.എം.എല്‍.പി.എസ് കൂട്ടായി നോര്‍ത്ത്.
🔰 ജി.യു.പി.എസ് പുറത്തൂര്‍ പടിഞ്ഞാറെക്കര
🔰 ജി.എം.യു.പി.എസ് പറവണ്ണ.
🔰 ജി.എഫ്.യു.പി.എസ് പരപ്പനങ്ങാടി ചെട്ടിപ്പടി.
🔰 ജി.എം.വി.എച്ച്.എസ്.എസ് നിലമ്പൂര്‍.
🔰 ജി.വി.എച്ച്.എസ് കീഴുപറമ്പ്.

എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

Leave a Reply

Your email address will not be published. Required fields are marked *