കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പെരിയാറിൽ മുങ്ങിമരിച്ചു

ആലുവ: പെരിയാറിൽ കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു. ആലുവ യു.സി കോളജ് കടൂപ്പാടം വയലക്കാട് താമസിക്കുന്ന കാട്ടിലപ്പറമ്പിൽ ഉമ്മറിന്റെ മകൻ നിസാർ ഉമ്മർ (38) ആണ് മരിച്ചത്.

ഇന്ന് രാവിലെ മണപ്പുറം ശിവക്ഷേത്രത്തോട് ചേർന്നുള്ള സ്തൂപ കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതാണ്. അഗ്നി രക്ഷ സേനയെത്തി മൃതദേഹം കണ്ടെടുത്തു. കെ.എസ്.ആർ.ടി.സി ആലുവ റീജിയണൽ വർക്ക്ഷോപ്പ് ജീവനക്കാരനാണ്.