Sunday, 29 November 2026
The Journal Unfolding The Truth
Latest

500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

ഡല്‍ഹി: സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തോട് അധിക വൈദ്യുതി അനുവദിക്കണമെന്ന് കേരളം. 500 മെഗാവാട്ട് അധിക വൈദ്യുതി നൽകണമെന്നും നിലവിലുള്ള 150 മെഗാവാട്ട് വിഹിതം അടുത്ത മേയ് വരെ നീട്ടണമെന്നും ആണ് ആവശ്യപ്പെട്ടത്. വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാന വൈദ്യുത മന്ത്രി സണ്ണി ജോസഫ് ഇക്കാര്യം ഉന്നയിച്ചത്.

ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതികള്‍ക്ക് 360 കോടി രൂപയുടെ സഹായവും കേന്ദ്രത്തോട് തേടിയിട്ടുണ്ട്. 33,115 അങ്കണവാടികളെ ഊർജക്ഷമമാക്കുന്നതിനുള്ള ‘അങ്കണ്‍ ജ്യോതി’ പദ്ധതിക്ക് വേണ്ട 1,024 കോടി രൂപയും ആവശ്യപ്പെട്ടു.

2027 മേയ് 31 വരെ സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന പ്രതിസന്ധി മറിക്കടക്കാൻ 500 മെഗാവാട്ട് വൈദ്യുതിയെങ്കിലും അധികമായി വേണമെന്നാണ് യോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബിയെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര വ്യവസ്ഥ പിന്‍വലിക്കണമെന്നും പറഞ്ഞ വൈദ്യുതി മന്ത്രി, കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് നിവേദനവും സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, അടുത്ത രണ്ട് മാസത്തേക്ക് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെഎസ്ഇബി സർക്കാരിനെ അറിയിച്ചിരുന്നു. അതിനാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശനെ കെഎസ്ഇബി ചെയർമാൻ എൻ.പ്രശാന്തും ഊർജ സെക്രട്ടറിയും വ്യകത്മാക്കിയിരുന്നു. ഇതോടെ ജി.എൻ.എയിൽനിന്നും ഹിമാചൽ പ്രദേശിൽനിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്നും എൻ.ടി.പി.സിയിൽ നിന്ന് കുറഞ്ഞവിലയ്ക്ക് വൈദ്യുതി വാങ്ങാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. വൈദ്യുതി വാങ്ങൽ ചർച്ചകൾ ഊർജിതമായി നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ നിർണായക ആവശ്യപ്പടൽ മന്ത്രി സണ്ണി ജോസഫ് നടത്തിയത്.

More from Kerala

More →