സംസ്ഥാനതല ചെസ്സ് ടൂര്‍ണമെന്റ് അഹമ്മദ് കുട്ടി കാവനൂർ ച്യാമ്പ്യന്‍

 

തിരൂര്‍ : ചെസ്സ് അസോസിയേഷന്‍ കേരളയുടെ (CAK) അംഗീകാരത്തോട് കൂടി തിരൂര്‍ ചെസ്സ് ഫൗണ്ടേഷന്‍ നിറമരുതൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ മങ്ങാട് തിരൂരില്‍ വെച്ച് സംഘടിപ്പിച്ച സംസ്ഥാനതല ചെസ്സ് ടൂര്‍ണ്ണമെന്റില്‍ അഹമ്മദ് കുട്ടി.കെ കാവനൂർ ചാമ്പ്യനായി. ആറ് റൗണ്ട് മത്സരത്തില്‍ 5.5 പോയിന്റ് നേടിയാണ് അഹമ്മദ് കുട്ടി ചാമ്പ്യനായത്. കാവനൂരില്‍ വ്യാപാരിയാണ് ചാമ്പ്യന്‍ അഹമ്മദ് കുട്ടി. അക്ഷയ് രാജ് (വയനാട്), അബ്രഹാം നെറ്റിക്കാടന്‍ (തൃശ്ശൂര്‍) , അബ്ദുല്‍ മജീദ് (വയനാട്), ഇര്‍ഷാദ് (ആലപ്പുഴ), അഭിനവ് (വള്ളിക്കുന്ന്), അഭിജിത്ത് (തിരുന്നാവായ), ജോജു.വി.പി (തൃശ്ശൂര്‍), രതീഷ് പി.കെ (കണ്ണൂര്‍), അബ്ദുല്‍ ഗഫൂര്‍ കെ (പരപ്പനങ്ങാടി) എന്നിവര്‍ രണ്ട് മുതല്‍ പത്ത് വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അണ്‍റൈറ്റഡ് വിഭാഗത്തില്‍ ജോബി കെ.ഒ തൃശ്ശൂര്‍ ചാമ്പ്യനായി. അനില്‍ കുമാര്‍ (തിരൂര്‍), അബ്ദുല്‍ നാസര്‍ (മങ്കട), പ്രജിത്ത് പി.ടി (കാലിക്കറ്റ്), വിസ്മയ് കെ (എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ്) എന്നിവര്‍ രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അണ്ടര്‍ 15 വിഭഗത്തില്‍ അജിത്ത് സഞ്ചയ് എറണാകുളം

Leave a Reply

Your email address will not be published. Required fields are marked *