മഞ്ചേരി അപകടം: മരിച്ചവരിൽ മൂന്ന് വയസുകാരിയടക്കം രണ്ടുകുട്ടികൾ

Manjeri accident: two children including a three-year-old girl

 

മഞ്ചേരി ചെട്ടിയങ്ങാടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുകുട്ടികളടക്കം മരിച്ചത് അഞ്ചുപേർ. കൊയിലാണ്ടി- മഞ്ചേരി പാതയിൽ വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.

ഓട്ടോഡ്രൈവർ നാണി എന്നുവിളിക്കുന്ന അബ്ദുൽ മജീദ്, ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ മുഹ്സിന, സഹോദരി തസ്‌നീമ (28), മക്കളായ ഏഴുവയസ്സുകാരി മോളി , മൂന്നുവയസുകാരി റൈസ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. റോഡിൽ മറ്റൊരു കാർ വരുന്നത് കണ്ട് പെട്ടെന്ന് വെട്ടിച്ച ഓട്ടോയിൽ ബസ് ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Also Read : മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു

ശബരിമലയിൽ പോയി മടങ്ങുകയായിരുന്ന കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. സംഭവത്തിൽ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവർ കൊരമ്പയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.

Manjeri accident: two children including a three-year-old girl

Leave a Reply

Your email address will not be published. Required fields are marked *