Sunday, 29 November 2026
The Journal Unfolding The Truth
Latest

14 ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് 14.715 കോടി

തിരൂർ: ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം.) വഴി തിരൂർ നിയോജക മണ്ഡലത്തിലെ 14 ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് 14.715 കോടി രൂപ അനുവദിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിലെയും തിരൂർ നഗരസഭയിലെയും ആരോഗ്യ കേന്ദ്രങ്ങൾക്കാണ് ഫണ്ട് ലഭിച്ചത്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാദേശികതലത്തിൽ മികച്ച ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ അറിയിച്ചു.

വെട്ടം ഗ്രാമപഞ്ചായത്തിലെ ബി.എഫ്.എച്ച്.സി വെട്ടത്തിന് നാലു കോടി രൂപയും പറവണ്ണ, പുൽപ്പാച്ചിറ, പച്ചാട്ടിരി കുടുംബക്ഷേമ കേന്ദ്രങ്ങൾക്ക് 55.50 ലക്ഷം രൂപ വീതവും അനുവദിച്ചു. ആതവനാട് പഞ്ചായത്തിലെ എഫ്.എച്ച്.സി., എഫ്.ഡബ്ല്യു.സി. കേന്ദ്രങ്ങൾക്ക് യഥാക്രമം 1.43 കോടി, 55.50 ലക്ഷം രൂപ വീതമാണ് ലഭിച്ചത്.

കൽപ്പകഞ്ചേരി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് 1.43 കോടി രൂപയും മെയിൻ സെന്ററിന് 55.50 ലക്ഷം രൂപയും അനുവദിച്ചു. തലക്കാട് പഞ്ചായത്തിലെ എഫ്.എച്ച്.സിക്ക് 1.43 കോടി രൂപയും വെങ്ങാലൂർ കുടുംബക്ഷേമ കേന്ദ്രത്തിന് 55.50 ലക്ഷം രൂപയും ലഭിച്ചു. തിരൂർ നഗരസഭയിലെ അന്നാര നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 1.43 കോടി രൂപയും പൂക്കയിൽ കുടുംബക്ഷേമ കേന്ദ്രത്തിന് 55.50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

തിരുനാവായ പഞ്ചായത്തിലെ സൗത്ത് പള്ളാർ കുടുംബക്ഷേമ കേന്ദ്രത്തിനും വളവന്നൂർ പഞ്ചായത്തിലെ മെയിൻ സെന്ററിനും 55.50 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ചില ആരോഗ്യ കേന്ദ്രങ്ങളിൽ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. മറ്റു ചിലയിടങ്ങളിൽ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ കെട്ടിടങ്ങൾ യാഥാർഥ്യമാകുന്നതോടെ ആധുനിക സൗകര്യങ്ങളോടെയുള്ള ആരോഗ്യ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുമെന്നും എം.എൽ.എ. പറഞ്ഞു.

More from Malappuram

More →