മ​ഞ്ഞ​പ്പ​ട​ക്ക് ക​ന്നി​യ​ങ്കം; 28 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്; ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ന് ഇ​ന്റ​ർ കാ​ശി​ക്കെ​തി​രെ

കൊ​ച്ചി/​പു​ണെ: പു​തി​യ ഉ​ട​മ​സ്ഥ​ത​യി​ൽ പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ളോ​ടെ 2026-27 ഐ.​എ​സ്.​എ​ൽ സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​ദ്യ അ​ങ്ക​ത്തി​ന്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് പു​ണെ​യി​ലെ ബാ​ലെ​വാ​ഡി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്റ​ർ കാ​ശി എ​ഫ്‌.​സി​ക്കെ​തി​രെ എ​വേ മ​ത്സ​ര​ത്തോ​ടെ​യാ​ണ് സീ​സ​ൺ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങും മു​മ്പാ​യി ടീ​മി​ന്റെ സീ​സ​ണി​ലെ 28 അം​ഗ സ്ക്വാ​ഡി​നെ​യും പ്ര​ഖ്യാ​പി​ച്ചു. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ളും ക്ല​ബി​ന്റെ വി​ശ്വ​സ്ത മു​ഖ​ങ്ങ​ളും പു​തി​യ സൈ​നി​ങ്ങു​ക​ളും ഒ​ത്തു​ചേ​രു​ന്ന ടീ​മു​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് പു​തി​യ സീ​സ​ണി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. ശ​ക്ത​മാ​യ ഇ​ന്ത്യ​ൻ യു​വ​നി​ര​ക്കൊ​പ്പം മി​ക​ച്ച വി​ദേ​ശ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്ന​തോ​ടെ എ​ല്ലാ പൊ​സി​ഷ​നു​ക​ളി​ലും ടീ​മി​ന് മി​ക​ച്ച പ​ക​ര​ക്കാ​രെ​യും ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.

മു​ഖ്യ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡി​ന്റെ കീ​ഴി​ലാ​ണ് ടീം ​ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ന്റെ അ​വ​സാ​ന​ത്തി​ൽ ടീം ​കാ​ഴ്ച​വെ​ച്ച മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്റെ തു​ട​ർ​ച്ച ല​ക്ഷ്യ​മി​ട്ടാ​ണ് വെ​സ്റ്റ്‌​വു​ഡും സം​ഘ​വും ആ​ദ്യ മ​ത്സ​ര​ത്തി​ന് ബൂ​ട്ടു​കെ​ട്ടു​ന്ന​ത്. ക്രി​യേ​റ്റി​വ് മി​ഡ്ഫീ​ൽ​ഡി​ൽ ക​ളി മെ​ന​യാ​ൻ അ​ഡ്രി​യാ​ൻ ലൂ​ണ ത​ന്നെ​യാ​ണ് പ്ര​ധാ​ന ക​രു​ത്ത്.

മു​ന്നേ​റ്റ​നി​ര​യി​ൽ വേ​ഗ​ത​യും അ​പ​ക​ട​ക​ര​മാ​യ പ്ര​ഹ​ര​ശേ​ഷി​യു​മാ​യി ആ​ന്ദ്രെ ഗ്രീ​നും ശാ​രീ​രി​ക​ക്ഷ​മ​ത​യും ഗോ​ൾ സ്കോ​റി​ങ് മി​ക​വു​മു​ള്ള മോ​മോ യാ​ൻ​സാ​നെ​യും ഇ​ന്ത്യ​ൻ യു​വ​താ​രം മു​ഹ​മ്മ​ദ് സ​നാ​നും അ​ണി​നി​ര​ക്കു​ന്നു. ഗോ​ൾ​കീ​പ്പ​ർ അ​മ​രീ​ന്ദ​ർ സി​ങ്ങി​നൊ​പ്പം ഹോ​ർ​മി​പാം റു​യി​വ, ബി​കാ​ഷ് യു​മ​നം, അ​മേ​യ് റ​ണ​വാ​ഡെ, ഫാ​ലോ എ​ൻ​ഡി​യാ​യെ എ​ന്നി​വ​രും മ​ധ്യ​നി​ര​യിലുണ്ട്.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ടീം

ഗോ​ൾ​കീ​പ്പ​ർ​മാ​ർ: അ​മ​രീ​ന്ദ​ർ സിം​ഗ്, അ​ർ​ഷ് അ​ൻ​വ​ർ ശൈ​ഖ്, അ​ൽ സാ​ബി​ത്ത്, പ്ര​തി​രോ​ധ നി​ര: സ​ന്ദീ​പ് സിം​ഗ്, ഹോ​ർ​മി​പാം റു​യി​വ, ജെ​യിം​സ് ബോ​ൾ​ട്ട​ൺ, ജ​ഗ​ന്നാ​ഥ് ജ​യ​ൻ, ഐ​ബ​ൻ ഡോ​ഹ്ലി​ങ്, ബി​കാ​ഷ് യു​മ​നം, ഫാ​ലോ എ​ൻ​ഡി​യാ​യെ, ന​വോ​ച്ച സി​ങ് ഹു​യി​ഡ്രോം, അ​മേ​യ് റ​ണ​വാ​ഡെ, സു​മി​ത് ശ​ർ​മ, മ​ധ്യ​നി​ര: ഫ്രെ​ഡി ല​ല്ലാ​വ്മൗ​മ, വി​ബി​ൻ മോ​ഹ​ന​ൻ, അ​ഡ്രി​യാ​ൻ ലൂ​ണ, സാ​ഹി​ൽ ത​വോ​റ, പോ​ൾ റാം​ഫാ​ങ്സൗ​വ, നെ​ബോ​ജ്ഷ കൊ​സോ​വി​ച്ച്, ജോ​യ​ൽ ലാ​ൽ​റ​മെ​ങ്മാ​വി​യ, എ​ബി​ൻ​ദാ​സ് യേ​ശു​ദാ​സ​ൻ, മു​ന്നേ​റ്റ നി​ര: കൊ​റൗ സിം​ഗ്, ആ​ന്ദ്രെ ജെ​യ് ഗ്രീ​ൻ, മു​ഹ​മ്മ​ദ് സ​നാ​ൻ, മു​ഹ​മ്മ​ദ് യാ​സി​ർ, ശ്രീ​കു​ട്ട​ൻ എം.​എ​സ്, റാം​ലു​ൻഛു​ങ്ങ, മോ​മോ യാ​ൻ​സാ​നെ. അ​മി​ത് റാ​ണ അ​സി. കോ​ച്ചും ഹാ​സ്നി അ​ൽ​ജോ​ഫ്രി അ​സി. മാ​നേ​ജ​റും ഫെ​ലി​ക്സ് ഡി​സൂ​സ ഗോ​ൾ കീ​പ്പി​ങ് കോ​ച്ചു​മാ​ണ്.