ലോകകപ്പിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ക്യാമ്പിൽ വൻ കവർച്ച; കെയ്നിന്റെയും ബെല്ലിംഗ്ഹാമിന്റെയും ബൂട്ടുകളടക്കം മോഷ്ടിക്കപ്പെട്ടു

ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ടിന്‍റെ തയ്യാറെടുപ്പുകൾക്കിടെ ടീമിന്‍റെ നിർണായക ഉപകരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ഹാരി കെയ്ൻ, ജൂഡ് ബെല്ലിംഗ്ഹാം ഉൾപ്പെടെ ടീമിലെ ഏറ്റവും വലിയ താരങ്ങളുടെയടക്കം മാച്ച് ബൂട്ടുകൾ, ഔദ്യോഗിക ഫുഡ്ബോളുകൾ, അവശ്യ പരിശീലന ഉപകരണങ്ങളും മോഷ്ടിടിക്കപ്പെട്ടു. കൻസാസ് സിറ്റിയിലെ ടീമിന്‍റെ പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മോഷ്ടിക്കപ്പെട്ടത്.

മിസ്സോറിയിൽ ഇംഗ്ലണ്ടിന്‍റെ ആദ്യ ഷെഡ്യൂൾ ചെയ്ത പരിശീലന സെഷനു മുമ്പാണ് സംഭവം നടന്നത്. ക്രൊയേഷ്യക്കെതിരായ ഇംഗ്ലണ്ടിന്‍റെ ആദ്യ ലോകകപ്പ് മത്സരത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈ തിരിച്ചടി സംഭവിച്ചത്. പരിശീലന സാമഗ്രികൾ, വിശകലന ഉപകരണങ്ങൾ, മസാജ് ടേബിളുകൾ, കോച്ചിങ് സ്റ്റാഫ് ഉപയോഗിച്ചിരുന്ന ടാക്റ്റിക്കൽ ബോർഡുകൾ, എന്നിവയും കാണാതായ കാർഗോയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു.

സംഭവത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഒരാളെ കസ്റ്റഡിയിലെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ക്യാമ്പിൽ ഈ സാഹചര്യം വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മത്സരം അടുത്ത സാഹചര്യത്തിൽ കാണാതായ ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കാനും വീണ്ടെടുക്കുന്നതിനുമായി ശ്രമിക്കുകയാണ്.