അവഗണനയുടെ ബൗണ്ടറി കടന്ന് റഷീൻ മുസ്‌തഫ ബാറ്റേന്തുന്നു

പ​ര​പ്പ​ന​ങ്ങാ​ടി: ഇ​ന്ത്യ​ൻ ഡ​ഫ് ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം നേ​ടി​യി​ട്ടും അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്ക് ചെ​വി കൊ​ടു​ക്കാ​തെ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി റ​ഷീ​ൻ മു​സ്‌​ത​ഫ സം​സ്ഥാ​ന​ത്തി​ന് വേ​ണ്ടി ഇ​ത്ത​വ​ണ​യും ബാ​റ്റേ​ന്തും. തി​ങ്ക​ളാ​ഴ്ച ശ്രീ​ന​ഗ​റി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഡ​ഫ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യു​ള്ള അ​ന്ത​ർ സം​സ്ഥാ​ന ടൂ​ർ​ണ​മെൻറി​ലാ​ണ് റ​ഷീ​ൻ മു​സ്‌​ത​ഫ മ​ത്സ​രി​ക്കു​ന്ന​ത്.

ഇ​തി​ന​കം ദേ​ശീ​യ അ​ന്ത​ർ ദേ​ശീ​യ ഡ​ഫ് ക്രി​ക​റ്റ് ടൂ​ർ​ണ​മെൻറു​ക​ളി​ൽ കേ​ര​ള ക്യാ​പ്റ്റ​നാ​യി ബാ​റ്റ​ണി​ഞ്ഞ ഈ ​താ​രം സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ നി​ര​വ​ധി റെ​ക്കോ​ഡു​ക​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. 2024 ൽ ഛ​ത്തീ​സ്ഗ​ഢിൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ഡ​ഫ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ലും റ​ഷീ​ൻ മു​സ്ത​ഫ ബാ​റ്റ് വീശിയിരു​ന്നു. അ​ന്ന് നേ​പ്പാ​ളി​നെ ഫൈ​ന​ലി​ൽ ത​റ​പ​റ്റി​ച്ചാ​ണ് അ​ന്താ​രാ​ഷ്‌​ട്ര ഡ​ഫ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പി​ൽ ഇ​ന്ത്യ​ക്ക് ഉ​ജ്വ​ല വി​ജ​യം നേ​ടി കൊ​ടു​ത്ത​ത്. 2025 ൽ ​കൊ​ല്ല​ത്തും 2023 ൽ ​ഹൈ​ദ​രാ​ബാ​ദി​ലും ന​ട​ന്ന അ​ന്ത​ർ സം​സ്ഥാ​ന ടൂ​ർ​ണ​മെൻറ്റു​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കൈ​വ​രി​ച്ചി​രു​ന്നു. മി​ക​ച്ച ഫു​ട്ബോ​ൾ ഗോ​ൾ​കീ​പ്പ​ർ കൂ​ടി​യാ​ണ് റ​ഷീ​ൻ. ജീ​വി​ത പ​ങ്കാ​ളി സ​മീ​റ​യും ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​ണ്. മ​ക്ക​ളാ​യ ഫാ​ത്തി​മ റി​ൻ​ഷ, ഫാ​ത്തി​മ റി​സ്‌​ത, റി​സ്‌​വ​നൂ​രി എ​ന്നി​വ​ർ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്. രോ​ഗി​യാ​യ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഫാ​സി​ലി​ന്റെ​തു​ൾ​പ്പ​ടെ ര​ണ്ടു കു​ടും​ബ​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന ഇ​വ​രു​ടെ കൊ​ച്ചു വീ​ടൊ​ന്ന് ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് മ​ർ​ച്ച​ൻ​റ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം സെ​യ്ത​ല​വി ബാം​ഗ്ലൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.