Sunday, 29 November 2026
The Journal Unfolding The Truth
Latest

ഗ്രാമ സഭായോഗം ചേർന്ന് തെരട്ടമ്മൽ വാർഡ്

Therattammal Ward

Therattammal Ward

 

തെരട്ടമ്മൽ വാർഡിലെ ഗ്രാമ സഭായോഗം ഇന്ന് വൈകുന്നേരം 4.00 മണിക്ക് തെരട്ടമ്മൽ AMUP സ്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ജമീല നജീബ് ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ മാലിന്യ മുക്ത നവ കേരള മിഷൻ കോഡിനേറ്റർ നാദിർഷ ക്ലാസ്സെടുത്തു. MGNREGS ഓവർസിയർ അമാന ഷാഹിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ തെരട്ടമ്മൽ AMUP സ്കൂളിലെ വിദ്യാർത്ഥികൾ ഹരിത സഭയുമായി ബന്ധപ്പെട്ട സ്കൂളിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുന്നാസർ പാലത്തിങ്ങൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഷജീർ ബി കെ നന്ദി പറഞ്ഞു. ഹരിത സഭയും, തൊഴിലുറപ്പ് പദ്ധതി 2024 – 2025 ആക്ഷൻ പ്ലാൻ രൂപീകരണവുമായി ബദ്ധപ്പെട്ട ഗ്രാമ സഭയിൽ 100 ളം ആളുകൾ പങ്കെടുത്തു. യോഗത്തിന് എത്തിച്ചേർന്ന മുഴുവൻ ആളുകൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

Therattammal Ward

 

More from Hyperlocal

More →

Leave a Reply

Your email address will not be published. Required fields are marked *